തൃശ്ശൂര്‍ മേയര്‍ അജിത ജയരാജന്‍ രാജിവെച്ചു;സിപിഐയില്‍ നിന്നും പുതിയ മേയര്‍

Ajitha Jayarajan

തൃശ്ശൂര്‍: തൃശ്ശൂര്‍ മേയര്‍ അജിത ജയരാജന്‍ രാജിവെച്ചു. സിപിഐയില്‍ നിന്നും പുതിയ മേയര്‍ പുതുതായി സ്ഥാനമേല്‍ക്കും. സിപിഐയിലെ അജിത വിജയന്‍ അടുത്ത മേയറാകുമെന്നാണ് സൂചന.

കഴിഞ്ഞ ദിവസം ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിന് ശേഷമാണ് മേയര്‍ അജിത ജയരാജന്‍ രാജി വച്ചത്. തെരഞ്ഞെടുപ്പിന് ശേഷം ഭരണത്തിലേറിയപ്പോള്‍ ഇടത് മുന്നണിയിലെ പാര്‍ട്ടികള്‍ക്കിടയിലുണ്ടാക്കിയ ധാരണ പ്രകാരമാണ് രാജി.

മൂന്ന് വര്‍ഷം മേയര്‍ സ്ഥാനം സിപിഎം വഹിക്കും. നാലാം വര്‍ഷം സിപിഐക്ക് സ്ഥാനം കൈമാറും. അവസാന വര്‍ഷം വീണ്ടും സിപിഎമ്മിന് മേയര്‍ സ്ഥാനം നല്‍കുമെന്നാണ് ഇടത് മുന്നണിയിലെ ധാരണ.

Top