തൃശ്ശൂര്‍: രോഗിയെ തലകീഴായി കിടത്തിയ സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ തൃശ്ശൂര്‍ മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ആരോഗ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി. രോഗിയെ ആംബുലന്‍സില്‍ നിന്നും ഇറക്കിയപ്പോള്‍ ജാഗ്രത കാണിച്ചില്ലന്നും ഡ്രൈവറുടേത് മനപൂര്‍വ്വമല്ലാത്ത അശ്രദ്ധയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
മെഡിക്കല്‍ കോളെജ് ജീവനക്കാരുടെ ഭാഗത്ത് വീഴ്ച്ചയുണ്ടായില്ല. ആംബുലന്‍സിനൊപ്പം വന്ന അറ്റന്‍ഡര്‍ വീല്‍ചെയറാണ് ആവശ്യപ്പെട്ടത്. അതുകൊണ്ടാണ് വീല്‍ചെയര്‍ നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ആംബുലന്‍സ് ഡ്രൈവര്‍ പാലക്കാട് സ്വദേശി ഷെരീഫിനെതിരെയാണ് കേസെടുത്തത്. വാഹനത്തില്‍ മലമൂത്ര വിസര്‍ജനം നടത്തിയതിനായിരുന്നു ക്രൂരത. സ്‌ട്രെച്ചറില്‍ തലകീഴായി കിടത്തിയ രോഗി ശനിയാഴ്ചയാണ് മരിച്ചത്.