സിപിഐ നേതാവു തൃശൂര്‍ എംഎല്‍എയുമായ പി ബാലചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് ദൈവ സങ്കല്‍പ്പത്തെ അവഹേളിക്കുന്നതും വിശ്വാസികളെ വേദനിപ്പിക്കുന്നതുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ഒരു ജനപ്രതിനിധിയില്‍ നിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത പരാമര്‍ശങ്ങളാണ് പി.ബാലചന്ദ്രന് നടത്തിയതെന്നും അദ്ദേഹം വിമര്‍ശിച്ചു.
വര്‍ഗീയതയുടെ വിത്ത് പാകാന്‍ ശ്രമിക്കുന്ന ശക്തികള്‍ കേരളീയ സമൂഹത്തില്‍ അപകടകരമായ അവസ്ഥ ഉണ്ടാക്കിയിട്ടുണ്ട്. അത്തരം വര്‍ഗീയ വാദികള്‍ക്ക് ആയുധം നല്കുന്ന പ്രസ്താവനയാണ് പി.ബാലചന്ദ്രന് നടത്തിയത്. തൃശൂര്‍ എം.എല്‍.എയുടെ വിവാദ പരാമര്‍ശങ്ങള്‍ എരീതിയില്‍ എണ്ണ ഒഴിക്കുന്നതാണ്. അദ്ദേഹത്തിന്റെ ഭാഷ തരംതാണതും പ്രയോഗങ്ങള്‍ അനുചിതവുമാണെന്നും വി.ഡി സതീശന് കുറ്റപ്പെടുത്തി.
ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചത് കൊണ്ട് അതുണ്ടാക്കിയ മുറിവുകള്‍ ഇല്ലാതാകുന്നില്ല. ഭക്തിയും വിശ്വാസവും ഓരോരുത്തരുടേയും വ്യക്തിപരമായ കാര്യങ്ങളാണ്. ക്ഷേത്രാരാധനയില്‍ വിശ്വസിക്കുന്നില്ലെന്ന് പരസ്യ നിലപാടെടുത്തവര്‍, തുടര്‍ച്ചയായി വിശ്വാസികളുടെ വികാരങ്ങളെ മുറിവേല്‍പ്പിക്കുന്നത് അംഗീകരിക്കാനാകില്ല. ഇക്കാര്യത്തില്‍ സിപിഐയും ഇടതുമുന്നണിയും നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.