മസ്‌കറ്റില്‍ നിന്നും കണ്ണൂരിലെത്തിയ തൃശ്ശൂര്‍ സ്വദേശിക്ക് കൊവിഡ് ലക്ഷണം

കണ്ണൂര്‍: ഇന്ന് വൈകുന്നേരം മസ്‌കറ്റില്‍ നിന്നും കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ പ്രവാസിക്ക് കൊവിഡ് രോഗലക്ഷണം കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 180 പേരടങ്ങിയ സംഘമാണ് ഇന്ന് കണ്ണൂരില്‍ വിമാനമിറങ്ങിയത്. ഗര്‍ഭിണികളും കുട്ടികളും ഈ വിമാനത്തിലുണ്ടായിരുന്നു. ഈ വിമാനത്തിലെത്തിയ തൃശ്ശൂര്‍ സ്വദേശിക്കാണ് രോഗലക്ഷണം കണ്ടത്.

സംസ്ഥാനത്ത് ഇന്ന് 42 പേര്‍ക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 21 പേരും മഹാരാഷ്ട്രയില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തിയ മലയാളികളാണ്. അതേസമയം 17 പേര്‍ വിദേശത്ത് നിന്നെത്തിയവരാണ്.

Top