തൃശൂര്‍: സംസ്ഥാനത്ത് ഇന്നലെ കൊവിഡ് ബാധിച്ചു മരിച്ച തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശി കുമാരന്റെ സംസ്‌കാരം ഇന്ന് നടക്കും. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചാകും ചടങ്ങുകള്‍ നടക്കുക. കഴിഞ്ഞ ദിവസമാണ് 87 കാരനായ കുമാരന്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്.
ഇയാള്‍ ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയിലെ 40 പേരെ ക്വാറന്റീന്‍ ചെയ്തു. ബന്ധുക്കളും മെഡിക്കല്‍ കോളേജില്‍ ക്വാറന്റീനില്‍ ആണ്. ശ്വാസ തടസത്തെ തുടര്‍ന്ന് ചികിത്സ തേടിയ കുമാരന്റെ സ്രവ പരിശോധന നടത്തിയപ്പോള്‍ ആണ് കൊവിഡ് സ്ഥിരീകരിച്ചത്. കുമാരന് എങ്ങനെയാണ് രോഗബാധ ഉണ്ടായത് എന്ന കാര്യത്തില്‍ വ്യക്തമല്ല.