തൃശൂര്‍: പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തില്‍ ഒരിക്കലും ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒന്നാണ് വെടിക്കെട്ട്. ആകാശത്ത് വര്‍ണ വിസ്മയം തീര്‍ത്ത് ഇന്നാണ് തൃശൂര്‍പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് നടക്കുന്നത്. പൂരപ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങള്‍ കാത്തുവെച്ച പുത്തന്‍ ഇന്ദ്രജാലങ്ങളായിരിക്കും സാമ്പിള്‍ വെടിക്കെട്ടില്‍ ഉണ്ടായിരിക്കുക.
‘ഗോള്‍ഡ് വയല്‍’, ജിമ്മിക്കി കമ്മല്‍, ഡാന്‍സിങ് ഗേള്‍, മെക്സിക്കന്‍ ഗോള്‍ഡ് എന്നിവയാണ് പാറമേക്കാവ് പുറത്തെടുക്കുന്നത്. സൂര്യകാന്തിപ്പൂവും മിന്നാമിന്നിയുമാണ് ഇത്തവണ തിരുവമ്പാടി പുറത്തെടുക്കുക. പാറമേക്കാവിനുവേണ്ടി കുണ്ടന്നൂര്‍ ശ്രീനിവാസനും തിരുവമ്പാടിക്കുവേണ്ടി സജി കുണ്ടന്നൂരുമാണ് വെടിക്കെട്ട് ഒരുക്കുന്നത്.