തൃശൂര്‍: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോക്ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ തൃശ്ശൂര്‍ പൂരം വേണ്ടന്നും വെച്ചിട്ടും കൊടിയേറ്റം നടത്താന്‍ പാറമേക്കാവ് വിഭാഗത്തിന്റെ തീരുമാനം. എല്ലാ സുരക്ഷാ മുന്‍കരുതലും സ്വീകരിച്ചു മാത്രമെ പരിപാടി നടത്തൂവെന്ന് ദേവസ്വം അധികൃതര്‍ അറിയിച്ചു.
ഈ മാസം 26ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് കൊടിയേറ്റം. ചടങ്ങില്‍ അഞ്ചില്‍ കൂടുതല്‍ പേരെ പങ്കെടുപ്പിക്കില്ല.എന്നാല്‍ ലോക്ഡൗണ്‍ നിയമം ലംഘിച്ച് കൊടിയേറ്റത്തിന് കൂടുതല്‍ ആളുകളെത്തിയാല്‍ പാറമേക്കാവ് ദേവസ്വം ഭാരവാഹികള്‍ നിയമനടപടി നേരിടേണ്ടി വരുമെന്ന് പൊലീസ് അറിയിച്ചു.
അതേസമയം തിരുവമ്പാടി ദേവസ്വം കൊടിയേറ്റം ഒഴിവാക്കി ചടങ്ങ് മാത്രമാക്കി നടത്തുമെന്നാണ് സൂചന. തിരുവമ്പാടി-പാറമേക്കാവ് ക്ഷേത്രങ്ങളിലും 8 ഘടക ക്ഷേത്രങ്ങലിലും കൊടിയേറുന്നതോടെയാണ് തൃശൂര്‍ പൂരത്തിന് തുടക്കമാകുന്നത്.
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പൂരം പൂര്‍ണമായി ഒഴിവാക്കാനാണ് സര്‍ക്കാരിന്റെ നിര്‍ദേശം. ഇതിനോട് എല്ലാ ദേവസ്വങ്ങളും ആദ്യം അനുകൂല നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ പിന്നീട് പാറമേക്കാവ് വിഭാഗം കൊടിയേറ്റം നടത്താന്‍ തീരുമാനിക്കുകയായിരുന്നു.