തൃശൂര്‍: തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ട് ഇന്ന്. വൈകിട്ട് ഏഴ് മണിക്കാണ് സാമ്പിള്‍ വെടിക്കെട്ട്.
വെടിക്കെട്ടിന് അനുമതി ലഭിക്കാന്‍ വൈകിയതോടെ പരിമിതികള്‍ക്കുള്ളില്‍ നിന്നാണ് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ സാമ്പിള്‍ വെടിക്കെട്ട് ഒരുങ്ങുന്നത്.
ശബ്ദതീവ്രത കുറച്ച് വര്‍ണങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് വെടിക്കെട്ട് ഒരുങ്ങുന്നത്. തൃശൂരിലെത്തിയ കേന്ദ്ര സംഘം പൂരം സംഘാടകര്‍ക്കും ജില്ലാ ഭരണകൂടത്തിനും ദുരന്ത നിവാരണ പരിശീലനം നല്‍കി.
നിയന്ത്രണങ്ങള്‍ക്ക് വിധേയമായാണ് ഇത്തവണത്തെ തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ട്. അമിട്ട്, കുഴിമിന്നല്‍, ഗുണ്ട് എന്നിവയുടെ വലിപ്പത്തിലും തീവ്രതയിലും നിബന്ധനകള്‍ കര്‍ശനമാക്കിയിട്ടുണ്ട്.
കേന്ദ്ര എക്‌സ്‌പ്ലോസീവ് വിഭാഗത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ വെടിക്കോപ്പുകള്‍ ഒരുക്കുന്നത്. ശബ്ദ തീവ്രത കുറച്ച് വര്‍ണങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാവും ഇത്തവണത്തെ വെടിക്കെട്ട്.
സുരക്ഷിതമായി വെടിക്കെട്ടൊരുക്കാന്‍ കേന്ദ്ര സംഘത്തിന്റെ നിരീക്ഷണമുണ്ട്. തൃശൂരിലെത്തിയ കേന്ദ്ര സംഘം ജില്ലാ ഭരണകൂടത്തിനും ദേവസ്വങ്ങള്‍ക്കും ദുരന്ത നിവാരണ പരിശീലനം നല്‍കി.
തേക്കിന്‍കാട് മൈതാനത്ത് നിര്‍മാണം പൂര്‍ത്തിയായ ഫയര്‍ ഹൈഡ്രന്റുനു പുറമെ മറ്റ് സംവിധാനങ്ങളും സംഘം ഉറപ്പു വരുത്തും. വെടിക്കെട്ടിന് മുമ്പ് വീണ്ടും സാമ്പിളുകള്‍ ശേഖരിച്ച് കേന്ദ്ര സംഘം പരിശോധനയ്ക്കായി നല്‍കും.