തൃശൂര്‍: തൃശൂര്‍ പൂരം മുന്‍ വര്‍ഷങ്ങളിലേത് പോലെ തന്നെ നടത്തുമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍. ആനകളുടെ എണ്ണം കുറയ്ക്കില്ലെന്നും കളക്ടറുമായുള്ള യോഗത്തിന് ശേഷം ഇക്കാര്യം പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.
തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തീരുമാനം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥരെ അനുവദിക്കില്ല. പൂരം എക്സിബിഷന്‍ നടത്തേണ്ടെന്ന് പറഞ്ഞിട്ടില്ല. അതുമായി ബന്ധപ്പെട്ട് അനാവശ്യ തടസമുണ്ടാക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. എക്സിബിഷന് 200 പേര്‍ക്ക് മാത്രം അനുമതിയെന്ന തീരുമാനം അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.