തൃശൂര്‍: വുഹാനില്‍ നിന്നെത്തിയ കൊറോണ സ്ഥിരീകരിച്ച് ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ രണ്ടാമത്തെ പരിശോധനാഫലം നെഗറ്റീവ് എന്ന് റിപ്പോര്‍ട്ട്. ഒരു പരിശോധനഫലം കൂടി നെഗറ്റീവ് ആയാല്‍ രോഗം മാറിയതായി സ്ഥിരീകരിക്കാം. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും രണ്ട് ഫലവും നെഗറ്റീവ് ആയി ലഭിച്ചാലും ഇന്‍ക്യുബേഷന്‍ പീരീഡ് പൂര്‍ത്തിയാകും വരെ രോഗി നിരീക്ഷണത്തില്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
രാജ്യത്ത് തന്നെ ആദ്യമായി കൊറോണ സ്ഥിരീകരിച്ചത് തൃശൂര്‍ സ്വദേശിയായ ഈ വിദ്യാര്‍ത്ഥിക്കായിരുന്നു. നിലവില്‍ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ ജില്ലയില്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് ഏഴ് പേര്‍ മാത്രമാണ്.