തൃശൂര്‍: കൊറോണ വൈറസ് മൂലം സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേരളത്തിലെ ഏറ്റവും തിരക്കേറിയ ടോള്‍ ബൂത്തുകളിലൊന്നായ പാലിയേക്കര ടോള്‍ പ്ലാസ അടച്ചു.
തൃശൂര്‍ ജില്ലാ കളക്ടര്‍ നേരിട്ടെത്തിയാണ് ടോള്‍ ബൂത്തിന്റെ പ്രവര്‍ത്തനം നിര്‍ത്താന്‍ നിര്‍ദ്ദേശിച്ചത്.
രോഗഭീതിയുടെ പശ്ചാത്തലത്തില്‍ സമ്പര്‍ക്കം ഒഴിവാക്കാനാണ് നടപടി. പൊതുവാഹനങ്ങള്‍ നിര്‍ത്തിയതോടെ സ്വന്തം വാഹനങ്ങളില്‍ ആളുകളെത്തിയത് രാവിലെ മുതല്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ വലിയ തിരക്കുണ്ടാകാന്‍ കാരണമായി. ഇതിന് പിന്നാലെയാണ് ടോള്‍ബൂത്ത് പൂട്ടാന്‍ ജില്ലാ ഭരണകൂടം ഉത്തരവിട്ടത്.