തൃശ്ശൂര്‍: തൃശ്ശൂര്‍ തളിക്കുളത്ത് രണ്ടുപേരെ കൊലപ്പെടുത്തിയ പ്രതി അറസ്റ്റില്‍. ജമാല്‍ (60) ഭാര്യാ സഹോദരി ഖദീജ (45) എന്നിവരെയാണ് കൊലപ്പെടുത്തിയത്. ജമാലിന്റെ മകന് ഷഫീഖാണ് ഇരുവരേയും കൊലപ്പെടുത്തിയത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സംഭവം.
പിതാവിനെയും ഭാര്യാ സഹോദരി ഖദീജയെയും കല്ലുകൊണ്ടാണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഷഫീഖിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും കൂടുതല്‍ അന്വേഷണം നടത്തുകയുമാണ്. ഇയാള്‍ മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്നും പറയുന്നുണ്ട്.