തൃശ്ശൂര്‍: വാളയാറില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കാഞ്ഞതില്‍ പ്രതിഷേധിച്ച് പൊതുജനങ്ങളെ സാക്ഷിയാക്കി വീട്ടമ്മ മുടി മുറിച്ചു. ആം ആദ്മി വനിതാ വിഭാഗം സംസ്ഥാന കണ്‍വീനറായ തൃശൂര്‍ സ്വദേശിനി റാണി ആന്റോയാണ് മുടി മുറിച്ച് പ്രതിഷേധം നടത്തിയത്. സ്വരാജ് റൗണ്ടിനു സമീപമായിരുന്നു വേറിട്ട പ്രതിഷേധം.
വാളയാര്‍ കേസില്‍ സര്‍ക്കാരും പൊതുസമൂഹവും പരാജയപ്പെട്ടെന്നും ഇതില്‍ വനിതാ കമ്മീഷന്റെ നിലപാട്
ഖേദകരമാണെന്നും നീതി കിട്ടാത്തത്തില്‍ മനം നൊന്താണ് താന്‍ ഇങ്ങനെ പ്രതിഷേധം ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു. ഈ പ്രതിഷേധം ഉള്‍ക്കൊണ്ട് കാഴ്ച്ചക്കാരില്‍ ചിലരും മുടി മുറിച്ചു.