തൃശൂര്‍: തൃശൂരില്‍ ഭിന്നലിംഗക്കാരെ മര്‍ദിച്ചതില്‍ പൊലീസിന് വീഴ്ച സംഭവിച്ചെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്.
സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണത്തില്‍ ചൂരല്‍ കൊണ്ട് അടിച്ച എഎസ്‌ഐ അടക്കമുള്ളവര്‍ക്കെതിരെയാണ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് തൃശൂര്‍ റേഞ്ച് ഐജിക്ക് കൈമാറും.
അതേസമയം മര്‍ദനമേറ്റെത്തിയവരെ തൃശൂര്‍ ജനറല്‍ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടര്‍ ചികിത്സിക്കാന്‍ തയാറായില്ലെന്ന പരാതിയില്‍ ആരോഗ്യ വകുപ്പ് മന്ത്രി അന്വേഷണം പ്രഖ്യാപിച്ചു.
വെള്ളിയാഴ്ച്ച അര്‍ദ്ധരാത്രിയണ് തൃശൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ വച്ച് മൂന്ന് ഭിന്ന ലിംഗക്കാര്‍ക്ക് മര്‍ദ്ദനമേറ്റത്.