തൃശ്ശൂര്‍: അരി പൊടിപ്പിക്കാനായി വീട്ടില്‍ നിന്നിറങ്ങിയ വീട്ടമ്മ കുളത്തില്‍ മരിച്ച നിലയില്‍. പെരുമ്പിള്ളിശ്ശേരി മൈമ്പിള്ളി വീട്ടില്‍ രാമന്റെ ഭാര്യ സരസ്വതി (68)യെയാണ് മരിച്ചത്.
ചെവ്വൂര്‍ പാമ്പാന്തോടിനു സമീപത്തുള്ള ഇവരുടെ പറമ്പിലെ കുളത്തിലാണ് ഇവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഇന്നലെ രാവിലെ വീടിന് സമീപത്തെ ധാന്യം പൊടിപ്പിക്കുന്ന കടയില്‍ അരി ഏല്‍പ്പിച്ച ശേഷമാണ് പോയത്. ഉച്ചയായിട്ടും തിരിച്ചു വരാത്തതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മൃതദേഹം കണ്ടത്.
ശരീരത്തില്‍ കല്ല് കെട്ടിയ നിലയില്‍ ആയിരുന്നു മൃതദേഹം. ആത്മഹത്യയാകാനാണ് സാധ്യതയെന്ന് ചേര്‍പ്പ് പൊലീസ് പറഞ്ഞു. മക്കള്‍: ബാബു, ബിന്ദു (സര്‍വ്വേ ഓഫീസ്, തൃശ്ശൂര്‍) മരുമക്കള്‍: നീതു, ഉദയകുമാര്‍. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ ഇന്ന് പോസ്റ്റ്‌മോര്ട്ടത്തിനു ശേഷം ശവസംസ്‌കാരം നടക്കും.