പൗരത്വ ഭേദഗതി നിയമം; തൃശ്ശൂരില്‍ പാട്ടുപാടി സമരം ചെയ്ത് ഒരു കൂട്ടം ഗായകര്‍

തൃശ്ശൂര്‍:പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെമ്പാടും പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും അലയടിക്കുമ്പോള്‍ നിയമത്തിനെതിരെ തൃശ്ശൂരില്‍ പാട്ടുപാടി സമരം ചെയ്ത് ഒരു കൂട്ടം ഗായകര്‍. ഇരുപതിലേറെ ഗായകര്‍ പങ്കെടുത്ത പരിപാടി പ്രതിഷേധമാണെന്ന് അറിഞ്ഞതോടെ പാര്‍ക്കിനുള്ളില്‍ നിന്ന് ഗായകരെ പൊലീസ് പുറത്താക്കി. തൃശൂര്‍ കലക്ടറേറ്റ് പരിസരത്തുള്ള പാര്‍ക്കിലായിരുന്നു പാട്ടുപാടി പ്രതിഷേധം.

പാര്‍ക്കില്‍ നിന്ന് പുറത്തു പോകണമെന്ന് പൊലീസ് താക്കീത് ചെയ്തു. എന്നാല്‍ കോര്‍പറേഷന്റെ അനുമതി പത്രം പ്രതിഷേധക്കാര്‍ പൊലീസിനെ കാണിച്ചെങ്കിലും സംഗീത വിരുന്നിനാണ് അനുമതി നേടിയതെന്നാണ് പൊലീസിന്റെ വാദം. പാര്‍ക്കിനു പുറത്തും പ്രതിഷേധം തുടര്‍ന്ന ശേഷമാണ് സമരക്കാര്‍ മടങ്ങിയത്.

Top