‘മുകളില്‍നിന്നുള്ള ഇടിമിന്നല്‍’; കൗതുകമായി ബഹിരാകാശ നിലയത്തില്‍ നിന്നുള്ള ഇടിമിന്നല്‍

രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ നിന്ന് മാത്രം വീക്ഷിക്കാനാകുന്ന ഇടിമിന്നല്‍ ദൃശ്യങ്ങള്‍ പങ്ക് വച്ച് നാസയുടെ ബഹിരാകാശ യാത്രികനായ ബോബ് ബെന്‍കെന്‍. മുകളില്‍നിന്നുള്ള ഇടിമിന്നല്‍’ എന്ന കുറിപ്പോടെയാണു വിഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഭൂമിയില്‍നിന്ന് 400 കിലോമീറ്റര്‍ ഉയരത്തിലിരുന്നു പകര്‍ത്തിയിരിക്കുന്ന വിഡിയോയില്‍ കറുത്തിരണ്ട ആകാശത്ത് വയലറ്റ് നിറത്തിലുള്ള മിന്നല്‍ കാഴ്ചകളാണുള്ളത്.

ട്വീറ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ എണ്‍പതിനായിരത്തിലേറെ പേരാണ് വിഡിയോ കണ്ടത്. നിരവധി പേര്‍ അപൂര്‍വ കാഴ്ച ഒരുക്കിയതിന് ബോബിനു നന്ദി പറഞ്ഞു. മേയില്‍ സ്പെയ്സ് എക്സ് ദൗത്യത്തില്‍ ബഹിരാകാശ നിലയത്തിലെത്തിയ രണ്ടു പേരില്‍ ഒരാളാണ് ബോബ്. ബഹിരാകാശത്തില്‍നിന്നുള്ള ഭൂമിയുടെ നിരവധി ദൃശ്യങ്ങള്‍ ഇരുവരും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.

Top