ന്യൂഡല്‍ഹി: വരുന്ന രണ്ടു ദിവസങ്ങളില്‍ ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ ശക്തമായ ഇടിമിന്നലിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോള്‍ വീശിയടിക്കുന്ന പൊടിക്കാറ്റിന് 48-72 മണിക്കൂറിനുള്ളില്‍ ശമനമുണ്ടാകുമെന്നും എന്നാല്‍ വരും രണ്ടു ദിവസങ്ങളില്‍ ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തില ശാസ്ത്രഞ്ജന്‍ ചരണ്‍ സിങ് പറഞ്ഞു.
അതേസമയം ഛത്തീസ്ഗഡിലെ മോശം കാലാവസ്ഥയെ തുടര്‍ന്ന് 26 വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. ഇന്‍ഡിഗോ, ജെറ്റ് എയര്‍വൈസ്, എയര്‍ ഏഷ്യ, സ്‌പൈസ് ജെറ്റ്, എയര്‍ ഇന്ത്യ വിമാനങ്ങളാണ് റദ്ദാക്കിയത്.
ഉത്തര്‍പ്രദേശില്‍ ബുധനാഴ്ചയുണ്ടായ ഇടിയും മിന്നലിലും 10പേര്‍ മരിക്കുകയും . അപകടത്തില്‍ 28 ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഗോണ്ട, സിതാപുര്‍ ഫൈസാബാദ് സ്വദേശികളാണ് മരണപ്പെട്ടത്. സംഭവത്തില്‍ ആവശ്യമായ ഇടപെടല്‍ നടത്തണമെന്ന് ജില്ലാ മജിസ്‌ട്രേറ്റിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്.
ജൂണ്‍ ആദ്യമുണ്ടായ മഴയിലും ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളിലായി 15 പേര്‍ മരിക്കുകയും ഒന്‍പതു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.