കൊച്ചി: എഴുത്തുകാരനും ‘തപസ്യ’ മുന്‍ അധ്യക്ഷനുമായ പ്രഫ. തുറവൂര്‍ വിശ്വംഭരന്‍(74) അന്തരിച്ചു.
അര്‍ബുദത്തെ തുടര്‍ന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം.
മഹാഭാരതത്തെ ലോക തത്വചിന്തയുടെ വെളിച്ചത്തില്‍ വിമര്‍ശനാത്മകമായി വിശകലനം ചെയ്യുന്ന രചനകളായിരുന്നു തുറവൂരിനെ ഏറെ ശ്രദ്ധേയമാക്കിയത്.
1943-ല്‍ ചേര്‍ത്തലയ്ക്ക് സമീപം തുറവൂരായിരുന്നു അദ്ദേഹത്തിന്റെ ജനനം. ബിരുദ ബിരുദാനന്തരം മഹാരാജാസില്‍ പൂര്‍ത്തിയാക്കിയ തുറവൂര്‍ 25 വര്‍ഷത്തോളം മഹാരാജാസ് കോളജില്‍ തന്നെ അധ്യാപകനായി. സംസ്‌കൃത പണ്ഡിതനായിരുന്ന പിതാവില്‍ നിന്നാണ് തുറവൂര്‍ ജ്യോതിശാസ്ത്രത്തിലും ആയുര്‍വേദത്തിലും വേദാന്തത്തിലുമെല്ലാം അറിവ് സമ്പാദിച്ചത്. ഇതുസംബന്ധമായി ടിവി ചാനലില്‍ പരിപാടിയും അദ്ദേഹം അവതരിപ്പിച്ചിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി തുറവൂര്‍ വിശ്വംഭരന്‍ തൃപ്പൂണിത്തുറയില്‍ നിന്ന് മത്സരിച്ചിരുന്നു.