കോഴിക്കോട് :സ്ഥാനങ്ങള്‍ മോഹിച്ചല്ല എന്‍ഡിഎയില്‍ ചേര്‍ന്നതെന്നു ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ബിജെപിയുമായി തര്‍ക്കങ്ങളില്ല.
പാര്‍ട്ടിക്കുള്ളിലും ഇതുസംബന്ധിച്ച് അഭിപ്രായഭിന്നതയില്ല. സ്ഥാനമാനങ്ങള്‍ സംബന്ധിച്ച് ബിജെപിയുമായി ധാരണയിലെത്തിയിട്ടുണ്ട്.
വാഗ്ദാനം ചെയ്ത സ്ഥാനങ്ങള്‍ ഉടന്‍ ലഭിക്കുമെന്നും തുഷാര്‍ പറഞ്ഞു. ബിജെപി ദേശീയ കൗണ്‍സിലിന്റെ ഭാഗമായി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കോഴിക്കോട്ടെത്തിയതായിരുന്നു അദ്ദേഹം.
എന്‍ഡിഎ വിപുലീകരിക്കണമെന്നാണു ബിഡിജെഎസിന്റെ താല്‍പര്യം. കെ.എം.മാണി എന്‍ഡിഎയിലേക്കു വന്നാല്‍ ഇരുകൈയും നീട്ടി സ്വീകരിക്കും. മാണിക്കു മന്ത്രിസ്ഥാനം നല്‍കുന്നതില്‍ ബിഡിജെഎസിന് എതിര്‍പ്പില്ലെന്നും തുഷാര്‍ പറഞ്ഞു.
ബിജെപിയുമായുള്ള ബന്ധം ബിഡിജെഎസിനു നഷ്ടക്കച്ചവടമാണെന്ന് എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നേരത്തെ പറഞ്ഞിരുന്നു.
ബിഡിജെഎസിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ബിജെപി സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തിനുമേല്‍ സമ്മര്‍ദം ചെലുത്തേണ്ടതായിരുന്നു. പക്ഷേ, അവര്‍ ദുര്‍ബലരാണെന്നും അദ്ദേഹം പറഞ്ഞു.
തൊട്ടുപിന്നാലെ മാധ്യമങ്ങളെ കണ്ട തുഷാര്‍ വെള്ളാപ്പള്ളി, ബിജെപി-ബിഡിജെഎസ് ബന്ധം നഷ്ടക്കച്ചവടമല്ലെന്നു തിരുത്തി. ഇപ്പോഴുള്ളത് സാങ്കേതിക പ്രശ്‌നങ്ങളാണെന്നും ചര്‍ച്ചയിലൂടെ തിരുത്തുമെന്നും തുഷാര്‍ വ്യക്തമാക്കി.