ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എന്‍.ഡി.എയ്ക്ക് വോട്ടു കുറയുമെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളപ്പള്ളി. ബി.ജെ.പിയുടെ നിലപാടായിരിക്കും മുന്നണിയെ ശിഥിലമാക്കുന്നത്. എന്‍.ഡി.എ നേതൃത്വം ബി.ഡി.ജെ.എസിനോടുള്ള അവഗണന തുടരുകയാണെന്നും തുഷാര്‍ ആരോപിച്ചു.
രാജ്യസഭാ സീറ്റ് ആവശ്യപ്പെടാത്തതിനാല്‍ നിരാശയില്ലെന്നും, ആവശ്യപ്പെട്ടത് ബോര്‍ഡ്, കോര്പറേഷന് സ്ഥാനങ്ങള്‍ മാത്രമാണെന്നും തുഷാര്‍ വെള്ളാപ്പള്ളി വിശദീകരിച്ചു.
തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭാസീറ്റ് ലഭിക്കില്ലെന്ന വാര്‍ത്ത ഇന്നലെയാണ് പുറത്തുവന്നത്. പകരം ബിജെപി നേതാവ് വി.മുരളീധരനാണ് രാജ്യസഭാസീറ്റ് നല്‍കിയത്. മഹാരാഷ്ട്രയില്‍ നിന്നായിരിക്കും മുരളീധരന് മത്സരിക്കുക. തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റ് നല്‍കുന്നതിനെതിരെ ബി.ജെ.പി സംസ്ഥാന ഘടകത്തില്‍ കടുത്ത അതൃപ്തി നിലനിന്നിരുന്നു.