കോട്ടയം: റബര്‍ കര്‍ഷകര്‍ക്ക് അനുകൂലമായ സുപ്രധാന തീരുമാനം കേന്ദ്രത്തില്‍ നിന്ന് ഉണ്ടാകുമെന്ന് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. റബറിന് 250 രൂപ അടിസ്ഥാനവില പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെങ്കില്‍ കേന്ദ്രം തന്നെ വേണം. സഭാ മേലധ്യക്ഷന്‍ മാരുമായുള്ള കൂടിക്കാഴ്ചയിലും റബര്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ചയായിട്ടുണ്ട്. 250 രൂപ പ്രഖ്യാപനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. കൃത്യമായ ഉറപ്പ് കിട്ടിയതിന് ശേഷം നാളെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനമുണ്ടാകും.
ഇടുക്കി, കോട്ടയം ലോക്‌സഭാ മണ്ഡലങ്ങളിലെ ബിഡിജെഎസ് സ്ഥാനാര്‍ഥികളെ നാളെ പ്രഖ്യാപിക്കും. ഇടുക്കിയില്‍ മത്സരിക്കണമെന്ന ആവശ്യവുമായി മാത്യു സ്റ്റീഫന്‍ സമീപിച്ചിരുന്നു. പാര്‍ട്ടിയില്‍ അംഗത്വം എടുത്താല്‍ മത്സരിപ്പിക്കാം എന്ന് അറിയിച്ചിരുന്നു. താന്‍ കോട്ടയത്തുനിന്നും മാറി മത്സരിക്കില്ല. കോണ്‍ഗ്രസും സിപിഐഎമ്മും റബര്‍ കര്‍ഷകര്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.