ബീജിംഗ്: ടിബറ്റിലെ ബുദ്ധമതക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് വേനല്‍ക്കാല അവധിക്ക് മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന് വിലക്കെന്ന് ചൈനീസ് കമ്യൂണിസ്റ്റ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ടിബറ്റിന്റെ തലസ്ഥാനമായ ലാസയില്‍ അവധിക്കാലത്ത് മതപരമായ പ്രവൃത്തികളില്‍ പങ്കെടുക്കരുതെന്ന് പറഞ്ഞ് കരാറില്‍ ഒപ്പുവെയ്ക്കാന്‍ അധ്യാപകന്‍ വിദ്യാര്‍ത്ഥികളോട് പറഞ്ഞതായി ഗ്ലോബല്‍ ടൈംസ് വ്യക്തമാക്കി.
ഹിമാലയന്‍ മേഖയില്‍ പരമ്പരാഗത ബുദ്ധമത സംസ്‌കാരത്തെ കൂടുതല്‍ ശക്തമായി പ്രതിരോധിക്കാനും, ഇന്ത്യയിലെ ആത്മീയ നേതാവായ ദലൈ ലാമയുടെ സ്വാധീനം കുറയ്ക്കാനും ലക്ഷ്യമിട്ടാണ് ഈ നയം കൊണ്ട് വന്നത്. കുട്ടികള്‍ അധ്യാപകരുടെയും മാതാപിതാക്കളുടെയും മാര്‍ഗനിര്‍ദ്ദേശ പ്രകാരമാണ് ജീവിക്കുന്നതെന്ന് ലാസയിലെ മിഡില്‍ സ്‌കൂളിലെ രാഷ്ടീയ വിദ്യാഭ്യാസ വകുപ്പിന്റെ തലവനായ ചോഫല്‍ പറഞ്ഞതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ചൈനീസ് അതോറിറ്റിയുടെ ഫോണ്‍ നമ്പര്‍ ലഭ്യമല്ല. ടിബറ്റിലേക്ക് വിദേശ ജേണലിസ്റ്റുകളെ കര്‍ശനമായി നിയന്ത്രിച്ചിട്ടുണ്ട്. പത്രത്തിന്റെ വെബ്‌സൈറ്റില്‍ ചൊവ്വാഴ്ചയാണ് റിപ്പോര്‍ട്ട് കണ്ടത്.