പശുക്കടത്തുകാരെ തല്ലണം; വിവാദ പ്രസ്ഥാവനയുമായി ബി.ജെ.പി എം.എല്‍.എ

ആല്‍വാര്‍: പശുക്കടത്തുകാരെ തല്ലണമെന്നും മരത്തില്‍ കെട്ടിയിട്ട് പൊലീസിനെ അറിയിക്കണമെന്നും ബി.ജെ.പി എം.എല്‍.എ.

വിവാദ പരാമര്‍ശങ്ങള്‍ കൊണ്ട് മുമ്പും വാര്‍ത്തയില്‍ ഇടം നേടിയ ബി.ജെ.പി നേതാവ് ഗ്യാന്‍ ദേവ് അഹൂജയാണ് ഇത്തരത്തില്‍ പരാമര്‍ശം നടത്തിയത്. കഴിഞ്ഞ ആഴ്ച പശുക്കടത്ത് നടത്തി എന്നാരോപിച്ച് റക്ബര്‍ ഖാന്‍ എന്നയാളെ ആള്‍കൂട്ടം ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ ലാലാവണ്ടി ഉള്‍പ്പെടുന്ന മണ്ഡലത്തിലെ എം.എല്‍.എയാണ് അഹൂജ.

കൊലപാതകം നടന്ന സ്ഥലത്ത് സന്ദര്‍ശനം നടത്തിയ ശേഷമായിരുന്നു അഹൂജ ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്. സ്ഥലം സന്ദര്‍ശിച്ച ശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ താന്‍ ഉദ്ദേശിച്ചത് പശുക്കടത്തുകാരെ ജനങ്ങള്‍ ഒരുപാട് മര്‍ദിക്കരുതെന്നാണെന്നും അവര്‍ രക്ഷപ്പെടാതിരിക്കാന്‍ മരത്തില്‍ കെട്ടിയിട്ട് പൊലീസിനെ ഏല്‍പ്പിക്കണമെന്നാണെന്നും എം.എല്‍.എ പിന്നീട് പറഞ്ഞു. ആരും നിയമം കൈയ്യിലെടുക്കാതിരിക്കാനാണ് തന്റെ പ്രസ്താവനയെന്നും അഹൂജ കൂട്ടിച്ചേര്‍ത്തു.

Top