ടൈഗര്‍ 800 എക്‌സ് സി ആര്‍, എക്‌സ് ആര്‍ എന്നീ പുതിയ മോഡലുകള്‍ ട്രയംഫ് മോട്ടോര്‍ സൈക്കിള്‍സ് ഇന്ത്യന്‍
വിപണിയിലെത്തി. ട്രയംഫ് മോഡലുകളില്‍ ഏറ്റവും സ്വീകാര്യതയുള്ള മോഡലായ ടൈഗറിനെ ഓഫ് റോഡിലും ഓണ്‍ റോഡിലും മികച്ച പെര്‍ഫോമന്‍സ് നല്‍കാന്‍ കഴിയുന്ന വിധത്തിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.
കൂടുതല്‍ തെളിമയുള്ള എല്‍ ഇ ഡി ലൈറ്റ്, വിവിധ റൈഡ് മോഡുകള്‍, പുതിയ സ്വിച്ച് ക്യൂബ്, സിംഗിള്‍ ബട്ടണ്‍ ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങി ഫീച്ചറുകള്‍ക്കൊപ്പം ബ്രംബോ ഫ്രണ്ട് ബ്രേക്കാണ് രണ്ടു മോഡലുകള്‍ക്കും നല്കിയിരിക്കുന്നത്. 3 സിലിണ്ടര്‍ എന്‍ജിനാണ് രണ്ടു മോഡലുകളുടെയും കരുത്ത്. വില: എക്‌സ്ആര്‍: 11.76 ലക്ഷ രൂപ, എക്‌സ്‌സിഎക്‌സ്: 13.76 ലക്ഷം രൂപ.