പത്തനംതിട്ട കട്ടച്ചിറയില്‍ റോഡരികില്‍ ഒന്നര വയസ്സ് പ്രായമുള്ള കടുവയെ അവശനിലയില്‍ കണ്ടെത്തി

പത്തനംതിട്ട: കട്ടച്ചിറയില്‍ റോഡരികില്‍ കടുവയെ അവശനിലയില്‍ കണ്ടെത്തി. ചെവിക്ക് താഴെ മുറിവേറ്റ നിലയിലാണ് കടുവ കുട്ടിയെ കണ്ടെത്തിയത്. കാട്ടാനയുടെ ആക്രമണത്തിലായിരിക്കാം കടുവയ്ക്ക് പരിക്കേറ്റത് എന്നാണ് നിഗമനം. രാവിലെ പത്ര വിതരണത്തിനു പോയവരാണ് കടുവ കുട്ടിയെ അവശ നിലയില്‍ കണ്ടത്. കടുവയ്ക്ക് ഒന്നര വയസ്സ് പ്രായമുണ്ടെന്നാണ് വിലയിരുത്തല്‍. നെറ്റിയിലും കഴുത്തിനു പിന്നിലും പരിക്കേറ്റിട്ടുണ്ട്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കടുവയെ റാന്നിയിലേക്ക് കൊണ്ടുപോയി.

കാട്ടാനയുടെ ആക്രമണത്തിലായിരിക്കാം കടുവയ്ക്ക് പരിക്കേറ്റത് എന്നാണ് നിഗമനം. പരിസരത്തുനിന്ന് ആനപിണ്ഡവും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ വനംവകുപ്പിന്റെയും ഡോക്ടറുടേയും പരിശോധയില്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ. വിദഗ്ധ ചികിത്സ നല്‍കിയതിനു ശേഷം കടുവയെ വനത്തിലേക്ക് തുറന്നു വിടാനാണ് തീരുമാനം. മൂഴിയാര്‍ വനമേഖലയിലേക്ക് ആണ് കടുവയെ വിടുക.

അതേസമയം കടുവ കുഞ്ഞിനെ കണ്ടെത്തിയതോടെ നാട്ടുകാര്‍ പരിഭ്രാന്തിയിലാണ്. തള്ളക്കടവിയും മറ്റു കടവുകളും പ്രദേശത്ത് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. മറ്റു കടുവകള്‍ക്കായി വനപാലകര്‍ സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. മണിയാര്‍ പൊലീസ് ക്യാമ്പ് പരിസരം കട്ടച്ചിറ ഭാഗങ്ങളില്‍ ഒരു വര്‍ഷത്തിനിടെ കടുവയുടെ സാന്നിധ്യമുണ്ട്.

Top