ടിക് ടോക്ക് കയ്യടക്കിയ ഓണ്‍ലൈന്‍ മേധാവിത്തം തിരിച്ചുപിടിക്കാന്‍ ഒരുങ്ങി ഫെയ്‌സ്ബുക്ക്. തമാശരൂപത്തിലുള്ള ഉള്ളടക്കങ്ങള്‍ ടിക് ടോക് പോലുള്ള ആപ്പുകളില്‍ നിറഞ്ഞപ്പോള്‍ വളരെ വേഗത്തിലാണ് കുട്ടികള്‍ക്കിടയില്‍ അവ പ്രചരിച്ചത്. ഇതേത്തുടര്‍ന്നാണ് മീംപ്രേമികളായ കുട്ടികളെ വലയിലാക്കാന്‍ പുത്തന്‍ ആപ്പുമായ് ഫെയ്‌സ്ബുക്ക് എത്തുന്നത്.
ലോല്‍ എന്ന് പേരിട്ടിരിക്കുന്ന ആപ്പില്‍ ഫോര്‍ യൂ, അനിമല്‍സ്, തോല്‍വികള്‍, കുസൃതികള്‍ തുടങ്ങിയവയും തമാശ രൂപേണയുള്ള കുഞ്ഞന്‍ വീഡിയോകളായും ജിഫുകളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
നിലവില്‍ നൂറ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് ഇത് പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നത്. ഫെയ്‌സ്ബുക്കിന്റെ തന്നെ ഇന്‍സ്റ്റഗ്രാമാണ് നിലവില്‍ കൗമാരക്കാരുടെ പ്രിയപ്പെട്ട സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റ്. കുട്ടികളെ ആകര്‍ഷിക്കുന്നതിനായി കുഞ്ഞന്‍ വീഡിയോ ആപ്പായ ലാസോ കഴിഞ്ഞ വര്‍ഷം ഫെയ്‌സ്ബുക്ക് പുറത്തിറക്കിയിരുന്നുവെങ്കിലും പ്രതീക്ഷിച്ച സ്വീകാര്യത ലഭിച്ചിരുന്നില്ല.