ടിക് ടോക് കാമുകനോടൊപ്പം ഒളിച്ചോടിയ വീട്ടമ്മയെ കണ്ടെത്തിയത് ബംഗ്ലാദേശില്‍ വച്ച്

തിരുവനന്തപുരം: ടിക്ക് ടോക്കിലൂടെ പരിചയപ്പെട്ട കാമുകനുമായി ഒളിച്ചോടിയ മൂന്ന് കുട്ടികളുടെ അമ്മയായ വീട്ടമ്മയെ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വെച്ച് പൊലീസ് പിടികൂടി. വിതുര സ്വദേശിയായ സ്ത്രീ ഇളയ രണ്ട് കുട്ടികളുമായാണ് നാട് വിട്ടത്. സ്ത്രീയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ രണ്ടുപേരെയും പൊലീസ് പിടികൂടി നാട്ടിലെത്തിച്ചു. വിതുര തൊലിക്കോട് സ്വദേശിയായ 36കാരി, ഈരാറ്റുപേട്ട സ്വദേശിയായ യുവാവുമായാണ് നാട് വിട്ടത്.

മൂത്ത കുട്ടിയെ വീട്ടില്‍ നിര്‍ത്തി, ഇളയ രണ്ട് കുട്ടികളുമായി യുവതി വീട്ടില്‍ നിന്നിറങ്ങി. പുനലൂരില്‍ കാത്തുനിന്ന കാമുകനുമായി ആദ്യം വിജയവാഡയിലേക്ക് പോയി പിന്നീട് ഒഡീഷയിലേക്കും അവിടെ നിന്ന് ബംഗ്ലാദേശ് അതിര്‍ത്തിയായ ദംഗലിലേക്കും കടന്നു. മേസ്തിരിയായ കാമുകന് കീഴില്‍ ജോലിചെയ്യുന്ന ദംഗല്‍ സ്വദേശിയുടെ വീട്ടിലാണ് ഇവര്‍ ഒളിച്ചുക്കഴിഞ്ഞത്. വിതുര എസ്‌ഐ സുദീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഒടുവില്‍ ഇവരെ കണ്ടെത്തിയത്. പൊലീസിനെ എതിര്‍ത്ത് നാട്ടുകാര്‍ സംഘടിച്ചതോടെ ഏറെ പണിപ്പെട്ടാണ് ഇരുവരെയും പിടികൂടിയത്. മൊബൈല്‍ ഫോണ്‍ സിഗ്‌നല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്താനായത്.

Top