ടിക്ക് ടോക്ക് നിരോധിച്ചെങ്കിലും നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് ഇനിയും ആപ്പ് ഉപയോഗിക്കാമെന്ന് ടിക്ക് ടോക്ക് അധികൃതര്‍. ടിക്ക് ടോക്ക് ഉപയോഗിക്കാന്‍ താല്‍പ്പര്യമുള്ള ആര്‍ക്കും അതിന് സൗകര്യമൊരുക്കുന്നതിനായി പ്രവര്‍ത്തിക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കാനുമാണ് അറിയിപ്പിലുള്ളത്.
ടിക്ക് ടോക്ക് പൂര്‍ണ്ണമായും നിരോധിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിക്ക് പിന്നാലെ ഇന്നലെ മുതല്‍ ഗൂഗിളിന്റെ പ്ലേ സ്റ്റോറില്‍ ആപ്പ് ലഭ്യമല്ല. ഇതിന് പിന്നാലെയാണ് നിലവിലുള്ള ഉപഭോക്തക്കള്‍ക്ക് ടിക്ക് ടോക്ക് ഔദ്യോഗിക വിശദീകരണം നല്‍കിയത്.
യുവാക്കള്‍ക്കിടയില്‍ ഏറെ പ്രചാരമുള്ള ആപ്പാണ് ടിക്ക് ടോക്ക്. എന്നാല്‍ ടിക്ക് ടോക്കില്‍ വരുന്ന വീഡിയോകള്‍ ദുരുപയോഗം ചെയ്യുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി ടിക്ക് ടോക്ക് പൂര്‍ണമായും നിരോധിക്കണമെന്ന് ഉത്തരവിട്ടിരുന്നു.
മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിന്‍ പ്രകാരം ടിക്ക് ടോക്ക് പിന്‍വലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആപ്പിള്‍, ഗൂഗിള്‍ തുടങ്ങിയവയോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് പ്രകാരം ആണ് ഗൂഗിള്‍ തങ്ങളുടെ പ്ലേ സ്‌റ്റോറില്‍ നിന്ന് ആപ് പിന്‍വലിച്ചിരിക്കുന്നത്.
ഗുണ നിലവാരം ഉറപ്പുവരുത്തുന്നതില്‍ വീഴ്ച വരുത്തിയതാണ് ഇന്ത്യയില്‍ ടിക്ക് ടോക്കിന് വിനയായത്.