ടിക് ടോക്കിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായ സൗഭാഗ്യ വെങ്കിടേഷിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. സിനിമാ, സീരിയല്‍താരം താരാ കല്യാണിന്റെയും രാജാറാമിന്റെയും മകളാണ് സൗഭാഗ്യ. അര്‍ജുന്‍ സോമശേഖര്‍ ആണ് വരന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ
ഇന്‍സ്റ്റഗ്രാമിലൂടെ തന്നെയാണ് ഈ സന്തോഷവാര്‍ത്തയും ചിത്രങ്ങളും പങ്കുവെച്ചത്. വിവാഹം ഉടനെന്നും സൗഭാഗ്യ കുറിച്ചിട്ടുണ്ട്. ടിക് ടോക് വിഡിയോകളിലൂടെയാണ് സൗഭാഗ്യ മലയാളികളുടെ പ്രിയങ്കരിയായി മാറിയത്… അടുത്തിടെ പോസ്റ്റ് ചെയ്ത വീഡിയോകളില്‍ അര്‍ജുന്റെയും സാന്നിധ്യവും ഉണ്ടായിരുന്നു.
ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന് മുന്നില്‍ അര്‍ജുനുമായി ഒന്നിച്ചുനില്‍ക്കുന്ന ചിത്രം പങ്കുവെച്ച് സൗഭാഗ്യ വിവാഹത്തിന്റെ സൂചന നല്‍കിയിരുന്നു. ‘എത്ര കടപ്പെട്ടിരിക്കുന്നു ഞാന്‍.. എനിക്കുമൊരു അമൂല്യരത്‌നം കിട്ടി’ എന്ന കുറിപ്പോടെയാണ് സൗഭാഗ്യ ആ ചിത്രം പങ്കുവച്ചത്. വിവാഹത്തിന്റെ തിയതിയും മറ്റും പുറത്തുവിട്ടിട്ടില്ല.