ടിക് ടോക് വീഡിയോകള്‍ക്ക് കടിഞ്ഞാണിടണമെന്ന് കേരള പൊലീസ്

കൊച്ചി : ടിക് ടോക് ഉൾപ്പെടെയുള്ള സാമൂഹ്യ മാധ്യങ്ങൾ ഉപയോഗിക്കുമ്പോൾ സഭ്യതയും മാന്യതയും പുലർത്തണമെന്ന് മുന്നറിപ്പുമായി കേരളാ പൊലീസ് രംഗത്ത്.

പെണ്‍കുട്ടികളെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന നിരവധി പ്രതികരണങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞത്. സാമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ സഭ്യതയും മാന്യതയും പുലർത്തണമെന്നും ശ്രദ്ധയോടെ, പരസ്പര ബഹുമാനത്തോടെയാകണം നമ്മുടെ ഇടപെടലുകൾ എന്നും കേരള പൊലീസ് ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെടുന്നു.

പ്രേമ നൈരാശ്യത്തിന്റെ പേരില്‍ സതീഷന്റെ മോനെ തെറി വിളിക്കുന്ന പെണ്‍കുട്ടികളുടെ വീഡിയോ ഈയടുത്ത് വൈറലായിരുന്നു. അതേ സമയം തന്നെ മലപ്പുറത്തെ കിളിനക്കോട് വെച്ച് പെണ്‍കുട്ടികള്‍ക്ക് അധിക്ഷേപമേല്‍ക്കേണ്ടി വന്നതും വാട്ടസ്ആപ്പ് വീഡിയോ കാരണമായിരുന്നു.

കേരള പൊലിസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

നമ്മുടെ നാടിനിതെന്തെന്തുപറ്റി?
സമൂഹ മാധ്യമങ്ങളിലൂടെ പരസ്പരം അവഹേളിക്കുകയും ഭീഷണിപെടുത്തുകയും ചെയ്യുന്ന ലൈവ് വിഡിയോകളും ടിക് ടോക് വീഡിയോകളുമാണ് ഇപ്പോൾ മാധ്യമങ്ങളിലെയും സൈബർലോകത്തെയും സംസാരവിഷയം..

അതിരുകടക്കുന്ന ഇത്തരം പ്രവണതകൾ കലുഷിതമായ സാമൂഹിക അവസ്ഥയാണ് സൃഷ്ടിക്കുന്നത്. സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ സഭ്യതയും മാന്യതയും പുലർത്തുക തന്നെ വേണം
ശ്രദ്ധയോടെ, പരസ്പര ബഹുമാനത്തോടെയാകട്ടെ നമ്മുടെ ഇടപെടലുകൾ …

Top