ട്രംപിന്റെ മുന്‍ കാംപെയിന്‍ ചെയര്‍മാന്‍ പോള്‍ മാന്‍ഫോര്‍ട്ടിനെ ജയിലിലടച്ചു

അമേരിക്ക: ജാമ്യവ്യവസ്ഥ ലംഘിച്ചതായി ഫെഡറല്‍ ജഡ്ജി കണ്ടെത്തിയതിനെ തുടര്‍ന്ന് യുഎസ് പ്രസിഡന്റ് ട്രംപിന്റെ മുന്‍ കാംപെയിന്‍ ചെയര്‍മാന്‍ പോള്‍ മാന്‍ഫോര്‍ട്ടിനെ ജയിലിലടച്ചു. സ്‌പെഷല്‍ കോണ്‍സല്‍ റോബര്‍ട്ട് മുള്ളറിന്റെ അന്വേഷണത്തിന്റെ ഭാഗമായി ജയിലിലാക്കപ്പെടുന്ന, ട്രംപിന്റെ രണ്ടാമത്തെ സഹായിയാണ് പോള്‍ മാന്‍ഫോര്‍ട്ട്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ചാണ് റോബര്‍ട്ട് മുള്ളര്‍ അന്വേഷിക്കുന്നത്.

ട്രംപിന്റെ മുന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് മൈക്കിള്‍ ഫ്‌ളിന്‍ അടക്കമുള്ളവര്‍ സ്‌പെഷല്‍ കോണ്‍സല്‍ അന്വേഷണവുമായി സഹകരിക്കുന്നുണ്ട്. മുന്‍ ഫോറിന്‍ പോളിസി അഡൈ്വസര്‍ ജോര്‍ജ് പാഡോപോളസിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. പ്രസിഡന്റിനോട് അന്വേഷണവുമായി സഹകരിക്കാന്‍ മുള്ളര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രസിഡന്റിനോട് ഇത്തരത്തില്‍ ഹാജരാകാന്‍ ആവശ്യപ്പെടാന്‍ സ്‌പെഷല്‍ കോണ്‍സലിന് അധികാരമില്ലെന്നാണ് ട്രംപിന്റേയും അദ്ദേഹത്തിന്റെ അഭിഭാഷകരുടേയും നിലപാട്.

പോള്‍ മാന്‍ഫോര്‍ട്ട് ശിക്ഷിക്കപ്പെട്ടിട്ടൊന്നുമില്ല എന്നതാണ് വസ്തുത. മാന്‍ഫോര്‍ട്ടിലെ തന്റെ പ്രചാരണവുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല എന്ന നുണയും ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. വളരെ കുറച്ച് ദിവസങ്ങള്‍ മാത്രമാണ് പോള്‍ മാന്‍ഫോര്‍ട്ട് തനിക്കൊപ്പമുണ്ടായിരുന്നത് എന്നാണ് ട്രംപ് പറഞ്ഞിരുന്നത്. എന്നാല്‍ അഞ്ച് മാസത്തോളം മാന്‍ഫോര്‍ട്ട് ട്രംപിന്റെ ടീമിലുണ്ടായിരുന്നു. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നതടക്കമുള്ള കുറ്റങ്ങളാണ് പോള്‍ മാന്‍ഫര്‍ട്ടിന് മേല്‍ പ്രോസിക്യൂഷന്‍ ആരോപിക്കുന്നത്.

Top