സിഡ്നി: ഓസ്‌ട്രേലിയൻ നായകൻ ടിം പെയ്‌നെതിരെ വിമർശനവുമായി മുൻ ഇന്ത്യന്‍ താരം സുനിൽ ഗാവസ്‌കർ. ടെസ്റ്റ് ടീമില്‍ ടിം പെയ്‌ന്‍റെ നാളുകൾ എണ്ണിത്തുടങ്ങിയെന്നും പെയ്നിന് കളിയല്ല, പ്രധാനമെന്നും അയാളുടെ പെരുമാറ്റം ഒരു ക്യാപ്റ്റന് യോജിച്ചതല്ലെന്നുമാണ് ഗാവസ്‌കർ വിമര്‍ശിച്ചത്. സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റില്‍ നാലാം ഇന്നിംഗ്സിൽ 131 ഓവർ പന്തെറിഞ്ഞിട്ടും ഇന്ത്യയെ പുറത്താക്കാൻ കഴിയാതിരുന്നത് പെയ്ന്‍റെ കഴിവുകേടെന്നും ഗാവസ്‌കർ ആരോപിച്ചു. സിഡ്‌നിയില്‍ അശ്വിനെ പെയ്‌ന്‍ സ്ലെഡ്‌ജ് ചെയ്തതിനേയും ഗാവസ്‌കർ വിമര്‍ശിച്ചു.
“ഓസീസ് നായകന്റെ ബൗളിംഗ് മാറ്റങ്ങളും ഫീൽഡിംഗ് നിയന്ത്രണങ്ങളുമെല്ലാം തീർത്തും പാളിപ്പോയി. ഇതിന് പുറമേ നിർണായക ക്യാച്ചുകൾ പാഴാക്കുകയും ചെയ്തു. രവിചന്ദ്ര അശ്വിനോട് പെറുമാറിയ രീതി ക്യാപ്റ്റൻ എന്ന നിലയിൽ ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത കാര്യമാണ്” ഗാവസ്‌കർ പറഞ്ഞു. നിര്‍ണായക ക്യാച്ചുകള്‍ പെയ്‌ന്‍ പാഴാക്കിയത് മത്സരം സമനിലയിലാകുന്നതില്‍ നിര്‍ണായകമായിരുന്നു.