സിഡ്‌നി: സിഡ്‌നിയില്‍ ഇന്ത്യന്‍ ടീമിനെ പിടിച്ചുകെട്ടാന്‍ പല പണികളും ടീം പെയിനിന്റെ നേതൃത്വത്തിലുള്ള ഓസിസ് പട പുറത്തെടുത്തിരുന്നു. എന്നിട്ടും ടെസ്റ്റിന്റെ രണ്ടാം ദിനത്തിലും ഓസിസ് പടയ്ക്ക് ഇന്ത്യയെമെരുക്കാനായില്ല.
പക്ഷേ കളിയുടെ കാര്യം അങ്ങനെയൊക്കെയാണെങ്കിലും കളിക്കളത്തിന് പുറത്ത് ആ സമ്മര്‍ദ്ദങ്ങള്‍ ഓസീസ് ക്യാപ്റ്റന്‍ പ്രകടിപ്പിച്ചിരുന്നില്ല. രണ്ടാം ദിവസത്തെ മത്സരത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഓസീസ് ക്യാപ്റ്റന്‍ വളരെ സന്തോഷവാനായാണ് മാധ്യമങ്ങള്‍ക്കുമുന്നില്‍ എത്തിയത്. വാര്‍ത്താ സമ്മേളനത്തിനിടയില്‍ ചെറിയൊരു കുസൃതിയും അദ്ദേഹം ഒപ്പിച്ചു വെച്ചു.
മാധ്യമങ്ങളോട് പെയ്ന്‍ സംസാരിക്കുന്നതിനിടയില്‍ അടുത്തുണ്ടായിരുന്ന ഫോണ്‍ അടിച്ചു. ഏതോ മാധ്യമ പ്രവര്‍ത്തകന്റെ ഫോണായിരുന്നു അത്. സംസാരം മുറിഞ്ഞതോടെ പെയ്ന്‍ ഫോണെടുത്തു. ഇത് ടിം പെയ്ന്‍ ആണ് സംസാരിക്കുന്നത് എന്നു പറഞ്ഞാണ് പെയ്ന്‍ ഫോണില്‍ സംസാരിക്കാന്‍ തുടങ്ങിയത്.
അപ്പുറത്ത് സംസാരിക്കുന്ന ആള്‍ ആരാണെന്നായി പിന്നീട് പെയ്‌ന്റെ ചോദ്യം. ഹോങ്കോങ്ങില്‍ നിന്ന് കാസിയാണെന്ന് മറുപടിയെത്തി. പിന്നീട് മാര്‍ട്ടിന്‍ എന്നുപേരുള്ള ഒരാളെയാണ് കാസി അന്വേഷിച്ചത്. ആ മാധ്യമ പ്രവര്‍ത്തകന്റെ പേര് മാര്‍ട്ടിന്‍ എന്നായിരുന്നു. മാര്‍ട്ടിന്‍ വാര്‍ത്താസമ്മേളനത്തിലാണെന്നും അതു കഴിഞ്ഞിട്ടു വിളിക്കുമെന്നും പെയ്ന്‍ കാസിയോട് പറഞ്ഞു. താന്‍ അയച്ച ഇമെയിലുകള്‍ മാര്‍ട്ടിന്‍ നോക്കിയില്ലെന്നായിരുന്നു കാസിയുടെ പരാതി. ആ മെയില്‍ നോക്കാന്‍ ഞാന്‍ പറയാം എന്ന് കാസിക്ക് ഓസീസ് ക്യാപ്റ്റന്‍ ഉറപ്പ് നല്‍കി. ഇതൊക്കെ കേട്ട് മാര്‍ട്ടിന്‍ മറ്റു മാധ്യമ പ്രവര്‍ത്തകര്‍ക്കൊപ്പം ചിരിക്കുന്നുണ്ടായിരുന്നു. ഫോണ്‍ വെച്ച ശേഷം മാര്‍ട്ടിനോട് മെയില്‍ നോക്കൂ എന്ന് പെയ്ന്‍ പറയുകയും ചെയ്തു.
A cheeky phone call derailed Tim Paine's press conference after play! ?? #AUSvIND pic.twitter.com/zMT1cT8IOd
— cricket.com.au (@cricketcomau) January 4, 2019