ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ നയിക്കുന്ന മൂന്നാമത്തെ വിക്കറ്റ് കീപ്പറെന്ന ബഹുമതി സ്വന്തമാക്കി ടിം പെയിന്‍

tim-paine

ഓസ്‌ട്രേലിയ: വിക്കറ്റ് കീപ്പര്‍മാര്‍ ടീമിനെ നയിക്കുക എന്നത് പുതുമയല്ല. എന്നാല്‍, വളരെ ചുരുക്കം സംഭവിക്കുന്ന കാര്യമാണുതാനും. വളരെ കുറച്ച് വിക്കറ്റ് കീപ്പര്‍മാരെ ക്രിക്കറ്റ് ടീമിനെ നയിച്ചിട്ടുള്ളു. ആ പട്ടികയില്‍ ഇടം നേടി ഇതാ പുതിയൊരു താരം കൂടി, ടിം പെയിന്‍. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെയാണ് വിക്കറ്റ് കീപ്പറായിരുന്ന ടിം നയിക്കാനൊരുങ്ങുന്നത്. മാത്രമല്ല, ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ നയിക്കുന്ന മൂന്നാമത്തെ വിക്കറ്റ് കീപ്പറെന്ന ബഹുമതിയും ഇതോടൊപ്പം ടിം പെയിന്‍ സ്വന്തമാക്കി.

ഇതുവരെ രണ്ട് വിക്കറ്റ് കീപ്പര്‍മാര്‍ മാത്രമാണ് ഓസ്‌ട്രേലിയയെ നയിച്ചിട്ടുള്ളത്. ആദം ഗില്‍ക്രിസ്റ്റും ഇയാന്‍ ഹീലിയുമാണ് ആ രണ്ട് താരങ്ങള്‍. ഏകദിനങ്ങളില്‍ ഓസ്‌ട്രേലിയയെ നയിക്കുന്ന 25ാമത്തെ ക്യാപ്റ്റനാണ് ടിം പെയിന്‍. പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് സ്റ്റീവ് സ്മിത്ത് ടീമിന് പുറത്തു പോയപ്പോള്‍ പകരക്കാരനായാണ് ടിം ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തത്.

അതേസമയം പന്ത് ചുരണ്ടല്‍ വിവാദത്തിനു ശേഷം ആദ്യമായി വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് എത്തുന്ന ഓസ്‌ട്രേലിയന്‍ ടീമിന് കാര്യങ്ങള്‍ കടുപ്പമാകുമെന്ന് പറഞ്ഞ് ആദം ഗില്‍ക്രിസ്റ്റ് രംഗത്ത് വന്നിരുന്നു.

Top