പന്തിനെ സ്ലെഡ്ജ് ചെയ്യാന്‍ ഓസിസ് നായകന്‍ ധോണിയെ ഇറക്കി; പിന്നീട് സംഭവിച്ചത്

ന്ത്യ-ഓസിസ് ടെസ്റ്റ് പരമ്പര കളികള്‍ കൊണ്ടു മാത്രമല്ല കളിക്കളത്തിന് അകത്തും പുറത്തും നടക്കുന്ന വാക് പോരുകള്‍ കൊണ്ടും ശ്രദ്ധേയമാണ്. കളിക്കാര്‍ തമ്മില്‍ ഏറ്റുമുട്ടുന്നത് പരമ്പരയിലെ സ്ഥിരം കാഴ്ചയായി മാറിയിട്ടുണ്ട്.സ്ലെഡ്ജിങ്ങാണ് പരമ്പരയിലെ മറ്റൊരു ശ്രദ്ദേയ വിഷയം എതിര്‍ ടീമിനെ എങ്ങനെയും തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ പരസ്പരം മുന്നും പിന്നും നോക്കാതെയാണ് താരങ്ങള്‍ പരസ്പരം സ്ലെഡ്ജ് ചെയ്യുന്നത്.

പരമ്പരയില്‍ ഇക്കാര്യം ആദ്യം പ്രയോഗിച്ച് വിജയിച്ചത് ഇന്ത്യന്‍ യുവ താരം റിഷഭ് പന്താണ്. പന്ത് അന്ന് ഓസിസ് ബാറ്റ്‌സ്മാന്‍ പാറ്റിനെ കളിയാക്കിക്കൊണ്ട് നടത്തിയ സ്ലെഡ്ജിംങ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. അത് പുറത്തു വന്നതിന് പിന്നാലെ പന്തിന് മുന്നറിയിപ്പുമായി പല മുന്‍ താരങ്ങളും എത്തിയിരുന്നു. ഓസിസ് താരങ്ങള്‍ പന്തിനെ അത്ര പെട്ടെന്ന് മറക്കില്ലെന്നും അന്ന് ചെയ്തതിന് അവര്‍ അടുത്ത സീസണില്‍ പകരം വീട്ടുമെന്നുമാണ് മുന്‍ താരങ്ങള്‍ പറഞ്ഞത്.

ഇപ്പോളിതാ ആ വാക്കുകള്‍ സത്യമായിരിക്കുകയാണ്. മെല്‍ബണ്‍ ടെസ്റ്റിന്റെ രണ്ടാമിന്നിംഗ്‌സില്‍ ബാറ്റ് ചെയ്യുന്നതിനിടെയായിരുന്നു പന്തിനെ പെയിന്‍ സ്ലെഡ്ജ് ചെയ്തത്. ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ ഇരുപത്തിയാറാം ഓവറില്‍ നഥാന്‍ ലിയോണിനെ നേരിട്ട് കൊണ്ടിരിക്കുകയായിരുന്നു പന്ത്. ഇതിനിടയില്‍ വിക്കറ്റിന് പിന്നില്‍ നിന്നായിരുന്നു ഓസീസ് നായകന്റെ സ്ലെഡ്ജിംഗ്.

ധോണി ഏകദിന ടീമില്‍ തിരിച്ചെത്തിയെന്നും അതിനാല്‍ നിങ്ങള്‍ക്ക് ഹൊബാര്‍ട്ട് ഹറികെയിന്‍സിന് വേണ്ടി ബിഗ് ബാഷ് ലീഗില്‍ കളിക്കാമെന്നുമായിരുന്നു പന്തിനോട് പെയിന്‍ പറഞ്ഞത്. ഏകദിന ടീമില്‍ നിന്ന് തഴയപ്പെട്ട പന്തിനെ മാനസികമായി തളര്‍ത്തുകയായിരുന്നു പെയിന്‍ ലക്ഷ്യമിട്ടത്. എന്നാല്‍ പെയിനിന്റെ സ്ലെഡ്ജിംഗില്‍ പന്ത് വീണില്ല വളരെ ശാന്തനായി നിന്ന് പന്ത് അതിനെ മറികടന്നു.

Top