ഭരണഘടനയില്‍ നിന്ന് മതേതരത്വം എന്ന വാക്ക് ഒഴിവാക്കണം: ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സി ടി രവി

ബെംഗളൂരു: വിവാദ പ്രസ്താവനയുമായി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സി ടി രവി. ഭരണഘടനയില്‍ മതേതരത്വം എന്ന പദം ആവശ്യമുണ്ടോ എന്ന് ചിന്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടനയില്‍ നിന്ന് മതേതരത്വം എന്ന വാക്ക് ഒഴിവാക്കണമോ എന്ന് ചര്‍ച്ച ചെയ്യണം. ഡോ ബിആര്‍ അംബേദ്കര്‍ ഭരണഘടനയില്‍ മതേതരത്വം എന്ന വാക്ക് ഉള്‍കൊള്ളിച്ചിരുന്നില്ല.

രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഇന്ദിരാഗാന്ധിയുടെ കോണ്‍ഗ്രസ് സര്‍ക്കാരാണ് ഉള്‍കൊള്ളിച്ചത്. മാറിചിന്തിക്കേണ്ട സമയമാണെന്നും സിടി രവി പറഞ്ഞു. മതേതരത്വമെന്ന വാക്ക് ഭരണഘടനയില്‍ ഉപയോഗിക്കാത്തതിനാല്‍ അംബേദ്കര്‍ വര്‍ഗീയവാദിയാകുമോയെന്നും അദ്ദേഹം ചോദിച്ചു.

 

Top