മോദി വീണ്ടും അധികാരത്തിലേക്കെന്ന് എക്സിറ്റ് പോള്‍ സര്‍വേകള്‍,​ 306 സീറ്റുകൾ എൻഡിഎക്ക്

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ വന്നു തുടങ്ങി. പുറത്ത് വന്ന 4 സര്‍വേകള്‍ പ്രകാരം നരേന്ദ്രമോദി ഭരണത്തില്‍ തുടരും. ഇന്ത്യടുഡേ ആക്സിസ് സര്‍വേ പ്രകാരം കര്‍ണാടക ബി.ജെ.പി തൂത്തുവാരും. 21 മുതല്‍ 25 വരെ സീറ്റുകള്‍ ബി.ജെ.പി നേടും. തെലുങ്ക് ദേശം പാര്‍ട്ടിയെ തകര്‍ത്ത് വൈ.എസ്.ആര്‍ കോണ്‍ഗ്രസിന് മുന്നേറ്റം.വൈ.എസ്.ആര്‍ കോണ്‍ഗ്രസ് 18 മുതല്‍ 20 വരെ സീറ്റുകള്‍ നേടുമെന്നാണ് സര്‍വേഫലങ്ങള്‍.

306 സീറ്റുകള്‍ മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ നേടുമെന്ന് ടൈംസ് നൗ – വിഎംആര്‍ എക്‌സിറ്റ് പോള്‍ ഫലം പറയുന്നു. യുപിഎക്ക് 132 സീറ്റുകളും, മറ്റുള്ളവർക്ക് 104 സീറ്റുകളും ടൈംസ് നൗ. ബിജെപി ഒറ്റക്ക് 300 സീറ്റ് കടക്കും എന്ന് ടൈംസ് നൗ പറയുന്നില്ല. പക്ഷേ എൻഡിഎ മുന്നണി 300 സീറ്റുകൾ നേടുമെന്ന് ടൈംസ് നൗ വ്യക്തമായി പറയുന്നു.

ഇത്തവണ വോട്ട് ശതമാനം ബിജെപി കൂട്ടുമെന്ന് തന്നെയാണ് എൻഡിഎയ്ക്ക് വോട്ട് ശതമാനം കൂടുന്നതിലൂടെ ടൈംസ് നൗ പ്രവചിക്കുന്നത്. എൻഡിഎ: 41.1%, യുപിഎ: 31.7%, മറ്റുള്ളവർ: 27.2% എന്നിങ്ങനെ വോട്ട് നേടുമെന്നും പ്രവചിക്കുന്നുണ്ട്.

കർണ്ണാടകത്തിലും ബിജെപിയെന്ന് സർവേ ഫലം. 20 സീറ്റുകൾ വരെ ബിജെപി നേടുമെന്ന് സുവർണ്ണ ന്യൂസും 18 സീറ്റുകൾ വരെ നേടുമെന്ന് ടിവി 9 ഉം പ്രവചിക്കുന്നു.

മധ്യപ്രദേശിൽ ബിജെപി മുന്നേറ്റം പ്രവചിച്ച് ആക്സിസ് മൈ ഇന്ത്യ ഫലം. 26 മുതൽ 28 സീറ്റ് വരെ കോൺഗ്രസ് നേടുമെന്നും പരമാവധി മൂന്ന് സീറ്റുകൾ വരെ കോൺഗ്രസ് നേടുമെന്നും എക്സിറ്റ് പോൾ പ്രവചിക്കുന്നു.

മോദിക്ക് കേവല ഭൂരിപക്ഷം പ്രഖ്യാപിച്ച് സീവോട്ടർ എക്സിറ്റ് പോൾ ഫലം. 287 സീറ്റുകളിലാണ് സീവോട്ടർ ബിജെപിക്ക് വിജയം പ്രവചിച്ചിരിക്കുന്നത്.

Top