തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ സ്‌ക്കൂള്‍ ക്ലാസുകള്‍ ആരംഭിക്കുകയാണ്. ഇന്ന്മുതല്‍ ട്രയല്‍ അടിസ്ഥാനത്തില്‍ കൈറ്റ് വിക്ടേഴ്‌സിലൂടെ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്‌ബെല്‍2.0 ഡിജിറ്റല്‍ ക്ലാസുകളുടെ ടൈംടേബിള്‍ കൈറ്റ് പ്രസിദ്ധീകരിച്ചു. ട്രയല്‍ ക്ലാസിന്റെ അനുഭവംകൂടി കണക്കിലെടുത്തായിരിക്കും തുടര്‍ ക്ലാസുകളും അന്തിമ ടൈംടേബിളും നിശ്ചയിക്കുന്നതെന്ന് കൈറ്റ് സി.ഇ.ഒ.കെ.അന്‍വര്‍ സാദത്ത്അറിയിച്ചു.
അങ്കണവാടി കുട്ടികള്‍ക്കുള്ള ‘കിളിക്കൊഞ്ചല്‍’ ജൂണ്‍1 മുതല്‍4 വരെ രാവിലെ 10.30 നായിരിക്കും. ഇതിന്റെ പുനഃസംപ്രേഷണം ജൂണ്‍7 മുതല്‍10 വരെ നടത്തും.
ഒന്നു മുതല്‍ പത്തു വരെ ക്ലാസുകളുടെ ആദ്യ ട്രയല്‍ ജൂണ്‍2 മുതല്‍4 വരെയായിരിക്കും.ഇതേ ക്ലാസുകള്‍ ഇതേ ക്രമത്തില്‍ ജൂണ്‍7 മുതല്‍9 വരെയും ജൂണ്‍10 മുതല്‍12 വരെയും പുനഃസംപ്രേഷണം ചെയ്യും. പത്താം ക്ലാസിനുള്ള മൂന്നു ക്ലാസുകള്‍ ഉച്ചയ്ക്ക്12.00 മുതല്‍01.30 വരെയാണ്.
പ്ലസ്ടു ക്ലാസുകള്‍ക്ക് ജൂണ്‍7 മുതല്‍11 വരെയാണ് ആദ്യ ട്രയല്‍.രാവിലെ 08.30 മുതല്‍10.00 മണിവരെയും വൈകുന്നേരം 5.00മുതല്‍ 6.00 മണിവരെയുമായി ദിവസവും അഞ്ചു ക്ലാസുകളാണ് പ്ലസ്ടുവിനുണ്ടാകുക. ജൂണ്‍14 മുതല്‍18 വരെ ഇതേ ക്രമത്തില്‍ ക്ലാസുകള്‍ പുനഃസംപ്രേഷണം ചെയ്യും.
ഒന്നാം ക്ലാസുകാര്‍ക്ക് രാവിലെ 10.00 നും രണ്ടാം ക്ലാസുകാര്‍ക്ക് 11.00 നും മൂന്നാം ക്ലാസുകാര്‍ക്ക് 11.30 നുമാണ് ഫസ്റ്റ്‌ബെല്‍2.0 ഡിജിറ്റല്‍ ക്ലാസുകള്‍. നാല്(01.30 pm) അഞ്ച്(02.00 pm) ആറ്(02.30 pm), ഏഴ്(03.00 pm), എട്ട്(03.30 pm) എന്ന ക്രമത്തില്‍ ട്രയല്‍ ക്ലാസുകള്‍ ഓരോ പീരിയഡ് വീതമായിരിക്കും. ഒന്‍പതാം ക്ലാസിന് വൈകുന്നേരം 4.00മുതല്‍5.00 വരെ രണ്ടു ക്ലാസുകളുണ്ടായിരിക്കും.
ഫസ്റ്റ്‌ബെല്‍ ക്ലാസുകള്‍ കുട്ടികളുടെ സൗകര്യത്തിന് പിന്നീട് കാണാനുള്ള സൗകര്യം firstbell.kite.kerala.gov.in ല്‍ ഒരുക്കും.കൈറ്റ് വിക്ടേഴ്‌സ് ലൈവ് ലിങ്കും ടൈംടേബിളും ഇതേ സൈറ്റില്‍ ലഭ്യമാക്കുന്നതാണ്.