tippusultan-court order

court order

ബംഗളൂരു: ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷിക്കേണ്ടതിന്റെ കാര്യമെന്താണെന്ന് കര്‍ണാടക ഹൈക്കോടതി. ടിപ്പു സ്വാതന്ത്ര്യ സമര സേനാനി ആയിരുന്നില്ലെന്നും അദ്ദഹം ഒരു ഭരണാധി ആയിരുന്നുവെന്നും ഓര്‍ക്കണമെന്ന് കോടതി വ്യക്തമാക്കി.

ടിപ്പു സുല്‍ത്താന്‍ ജയന്തി സംഘടിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കുടക് സ്വദേശി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതി സര്‍ക്കാരിനോട് ഇക്കാര്യം ആരാഞ്ഞത്.

കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ നടന്ന ആഘോഷങ്ങള്‍ക്കിടെ സംഘര്‍ഷമുണ്ടായിരുന്നുവെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.

Top