ഭാര്യക്ക് അമിത വൃത്തി; ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

മൈസൂര്‍: ഭാര്യയുടെ അമിത വൃത്തിയില്‍ സഹികെട്ട ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. മൗസൂര്‍ സ്വദേശി ശാന്തമൂര്‍ത്തി (40) യാണ് ഭാര്യ പുട്ടമണിയെ (38) വെട്ടിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. അമിത വൃത്തി പാലിക്കുന്ന ഭാര്യയുടെ സ്വഭാവത്തില്‍ സഹികെട്ടാണ് ശാന്തമൂര്‍ത്തി ഭാര്യയെ കൊലപ്പെടുത്തിയെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കളും നാട്ടുകാരും പറഞ്ഞതായി വിവരം. ഏഴ് വയസും 12 വയസും പ്രായമുള്ള രണ്ട് കുട്ടികളും ഇവര്‍ക്കുണ്ട്. കഴിഞ്ഞ ദിവസം ഫാമില്‍വെച്ച് ഇരുവരും തമ്മില്‍ തര്‍ക്കം നടന്നിരുന്നു. ഇതിനിടയിലാണ് വാളുപയോഗിച്ച് ശാന്തമൂര്‍ത്തി ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയത്. വീട്ടില്‍ തിരിച്ചെത്തിയ ശാന്തമൂര്‍ത്തി തൂങ്ങിമരിക്കുകയായിരുന്നു.

Top