ചുമര്‍ തുരന്ന് 50 കോടിയുടെ സ്വര്‍ണം കവര്‍ന്ന സംഭവം; അഞ്ച് പേര്‍ പിടിയില്‍

തിരുച്ചിറപ്പള്ളി: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ ജ്വല്ലറിയുടെ ചുമര്‍ തുരന്ന് 50 കോടിയുടെ സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ അഞ്ച് ജാര്‍ഖണ്ഡ് സ്വദേശികള്‍ പിടിയില്‍. കോയമ്പത്തൂരില്‍ വെച്ചാണ് പ്രതികളെ പൊലീസ് പിടികൂടിയത്.

തിരുച്ചിറപ്പള്ളിയിലെ ചത്രം ബസ് സ്റ്റാന്റിന് സമീപത്തെ ലളിത ജ്വല്ലറിയിലാണ് കവര്‍ച്ച നടന്നത്. 35 കിലോ സ്വര്‍ണാഭരണങ്ങളും വജ്രാഭരണങ്ങളുമാണ് മോഷണം പോയത്.

മുഖംമൂടി ധരിച്ച രണ്ടുപേരാണ് കവര്‍ച്ചയ്ക്ക് പിന്നില്‍. ഇവര്‍ ജ്വല്ലറിയുടെ പിറകുവശത്തെ ചുമര്‍ തുരന്നാണ് അകത്തുകയറിയത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം മുഖംമൂടി ധരിച്ച മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷവും മുഖംമൂടിധാരികളായ മോഷ്ടാക്കള്‍ തിരുച്ചിറപ്പള്ളിയിലെ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 17 ലക്ഷം രൂപയുടെ കവര്‍ച്ച നടത്തിയിരുന്നു. പിടിയിലായവര്‍ക്ക് ഈ സംഭവവവുമായി ബന്ധമുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്.

Top