ഹൈദരാബാദ്: കൊറോണ വൈറസ് ഭീതി പടരുന്ന സാഹചര്യത്തില്‍ തിരുപ്പതി ക്ഷേത്രം അടച്ചിടാന്‍ തീരുമാനം. സന്ദര്‍ശകര്‍ക്ക് ക്ഷേത്രത്തിലേക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം ക്ഷേത്രത്തിലെ ഭക്തജനത്തിരക്ക് നിയന്ത്രിക്കാന്‍ നേരത്തെ തന്നെ ക്ഷേത്രം അധികൃതര്‍ കര്‍ശന നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ കണക്കിലെടുക്കാതെ നിരവധി പേര്‍ ക്ഷേത്രത്തില്‍ എത്തിയിരുന്നു. കൊറോണ വ്യാപനം തടയാന്‍ ആള്‍ക്കൂട്ടം നിയന്ത്രിക്കുന്നത് അത്യാവശ്യമായ സാഹചര്യത്തിലാണ് ക്ഷേത്രം അടച്ചിടാനുള്ള തീരുമാനം ഇപ്പോള്‍ കൈക്കൊണ്ടിരിക്കുന്നത്.