Tirupati Temple’s Big Problem: Rs. 4 Crore In ban Notes

Thirupathy

തിരുപ്പതി: തിരുപ്പതി ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തില്‍ കാണിക്കയായി ലഭിച്ചത് നാലുകോടി രൂപയുടെ ആയിരത്തിന്റെയും, അഞ്ഞൂറിന്റെയും അസാധു നോട്ടുകള്‍.

കാണിക്ക വരുമാനത്തിലൂടെ ലഭിച്ച അസാധുവാക്കപ്പെട്ട നോട്ടുകള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തില്‍ ക്ഷേത്രാധികാരികള്‍ക്ക് കാര്യമായ നിര്‍ദേശങ്ങള്‍ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഭക്തരില്‍ നിന്നായി ഡിസംബര്‍ മുപ്പതിന് ശേഷം ലഭിച്ച സംഭാവനകളാണ് നാലു കോടിയിലധികം അസാധുവാക്കപ്പെട്ട നോട്ടുകളുള്ളതെന്ന് തിരുപ്പതി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ സാമ്പശിവ റാവു പറഞ്ഞു. നേര്‍ച്ചയായി ഭക്തര്‍ സമര്‍പ്പിച്ച പണമായതിനാല്‍ ഉചിതമായ നടപടി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ലഭിക്കുമെന്ന പ്രതീക്ഷയാണ് ക്ഷേത്രാധികാരികള്‍.

നിരോധിച്ച നോട്ടുകള്‍ കൈവശം വെയ്ക്കുന്നവര്‍ക്ക് കുറ്റകരമാക്കിയുള്ള ഓര്‍ഡിനന്‍സിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയ സാഹചര്യത്തില്‍ റിസര്‍വ്വ് ബാങ്കിനും, കേന്ദ്ര സര്‍ക്കാരിനും കത്തെഴുതി മറുപടിക്കായി കാത്തിരിക്കുകയാണ് ക്ഷേത്രം ഭാരവാഹികള്‍.

പതിനായിരം രൂപയിലധികം നിരോധിച്ച നോട്ടുകള്‍ കൈവശം വയ്ക്കുന്നത് കുറ്റകരമാക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇത് പ്രകാരം പരിധിയില്‍ കൂടുതല്‍ കൈവശം വയ്ക്കുന്നവര്‍ക്ക് നാലുവര്‍ഷം തടവും, 50000 രൂപ പിഴയും ഇടാക്കുവാനാണ് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുള്ളത്.

Top