തിരൂരില്‍ കോവിഡ് ബാധിച്ച് മരിച്ചയാളുടെ കുടുംബത്തിലെ 10 പേര്‍ക്കും രോഗം

മലപ്പുറം: തിരൂര്‍ പുറത്തൂരില്‍ കോവിഡ് ബാധിച്ച് മരിച്ച അബ്ദുല്‍ ഖാദറിന്റെ 10 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. മരിച്ചയാളുടെ മക്കള്‍, മരുമക്കള്‍, പേരക്കുട്ടികള്‍ എന്നിവരാണു രോഗബാധിതര്‍. ഇവരില്‍ നാലു പേര്‍ പുറത്തൂരിലും ആറു പേര്‍ തിരൂരിലും നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനാല്‍ ഇവരെ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.

Top