വിജ്ഞാപനം റദ്ദാക്കി; തിരുവാരൂർ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

voteeeeeeeeeee

ചെന്നൈ: കരുണാനിധിയുടെ മരണത്തെ തുടർന്ന് ഒഴിവ് വന്ന തിരുവാരൂർ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു.

തെരഞ്ഞെടുപ്പ് നടത്താനുള്ള വിജ്ഞാപനം റദ്ദാക്കുന്നതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ചുമതലയുള്ള ഉദ്യോഗസ്ഥർക്കും ജില്ലാ ഭരണാധികാരിക്കും നിർദേശം നൽകി. ഈ മാസം 28നാണ് തെരഞ്ഞെടുപ്പ് നടക്കാനിരുന്നത്.

ഗജ ചുഴലിക്കാറ്റിനെ തുടർന്നുള്ള പുനരധിവാസ പ്രവർത്തനങ്ങൾ കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന് ഭരണ പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു.

Top