തിരുവനന്തപുരം : ടൈറ്റാനിയം കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ അന്വേഷണം ആരംഭിച്ചതായി അന്വേഷണ സംഘം വിജിലന്‍സ് കോടതിയെ അറിയിച്ചു.
കേസില്‍ തെളിവുകള്‍ ശേഖരിക്കാന്‍ രണ്ട് മാസത്തെ സാവകാശം വേണമെന്ന വിജിലന്‍സ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുടെ ആവശ്യം കോടതി അംഗീകരിച്ചു.
കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതി ആവശ്യപ്പെട്ടപ്പോഴായിരുന്നു വിജിലന്‍സ് മുന്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം നടക്കുന്നെന്ന കാര്യം കോടതിയെ അറിയിച്ചത്.