മൂവാറ്റുപുഴ: തൊടുപുഴ ന്യൂമാന്‍ കോളജിലെ അധ്യാപകനായിരുന്ന ടി.ജെ. ജോസഫിന്റെ കൈവെട്ടിയ കേസിലെ നാലാം പ്രതി സജില്‍ കീഴടങ്ങി.
മൂവാറ്റുപുഴ എന്‍.ഐ.എ കോടതിയില്‍ കീഴടങ്ങിയ സജിലിനെ റിമാന്‍ഡ് ചെയ്തു. സബ് ജയിലിലേക്ക് കൊണ്ടുപോയ പ്രതിയെ അടുത്ത ദിവസം ചോദ്യംചെയ്യലിനായി എന്‍.ഐ.എ കസ്റ്റഡിയില്‍ വാങ്ങും.
അധ്യാപകന്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ അക്രമത്തില്‍ നേരിട്ട് പങ്കെടുത്ത വ്യക്തിയായിരുന്നു സജില്‍.
കേസ് ആദ്യം അന്വേഷിച്ച പോലീസ് സംഘവും പിന്നീട് വന്ന പ്രത്യേക സംഘവും എന്‍.ഐ.എ ടീമും അന്വേഷിച്ചിട്ടും സജിലിനെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.