ബംഗാളില്‍ ബി.ജെ.പി.പ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു; പിന്നില്‍ തൃണമൂലെന്ന് ബിജെപി

murder

ഝാര്‍ഗ്രാം: ബംഗാളില്‍ ബി.ജെ.പി.പ്രവര്‍ത്തകനായ യുവാവ് വെടിയേറ്റ് മരിച്ചു. ഖഗാപതി മഹാതോ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. തൃണമൂല്‍കോണ്‍ഗ്രസ് ഗുണ്ടകളാണ് യുവാവിനെ വെടിവെച്ച് കൊന്നതെന്ന് ബി.ജെ.പി ആരോപിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ഝാര്‍ഗ്രാമിലെ ബഗുവയിലായിരുന്നു സംഭവം.

‘എന്റെ മകന്‍ ഹരിനാമ ഭജനയില്‍ പങ്കെടുക്കുകയായിരുന്നു. അവിടേക്ക് മദ്യപിച്ചെത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്റെ മകനുനേരെ വെടിയുതിര്‍ത്തു. അവന്‍ ബി.ജെ.പി.പ്രവര്‍കനായിരുന്നു.’- കൊല്ലപ്പെട്ട യുവാവിന്റെ പിതാവ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top