TMC MP Derek O’Brien sparks row over photoshopped image

കൊല്‍ക്കത്ത: കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെയും കമ്മ്യൂണിസ്റ്റ് നേതാവ് പ്രകാശ് കാരാട്ടിന്റെയും മോര്‍ഫ് ചെയ്ത ചിത്രം കൊല്‍ക്കത്തിയില്‍ നടന്ന പത്രസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ച തൃണമൂല്‍ കോണ്‍ഗ്രസ് എം. പി ദെരക്ക് ഒബ്രയീന്‍ വിവാദത്തില്‍.

ചിത്രത്തില്‍ രാജ്‌നാഥ് സിംഗ് കാരാട്ടിന് മധുരം നല്‍കുന്നതാണ് കാണിക്കുന്നത്. ഫോട്ടോഷോപ്പ് ചെയ്ത ചിത്രം പരിശോധിക്കാതെ ബി.ജെ.പിയും ഇടതുപക്ഷവും നല്ല ബന്ധത്തിലാണെന്ന് കാണിക്കാനാണ് എം. പി ചിത്രം ഉപയോഗിച്ചത്.

ടെലിവിഷന്‍ സ്‌ക്രീനുകളില്‍ ചിത്രം വന്നതിനെ തുടര്‍ന്ന് ചിത്രം വ്യാജമാണെന്ന് പറഞ്ഞ് ബി.ജെ.പി നേതാവ് സിദ്ധാര്‍ത്ഥ് നാഥ് സിംഗ് തൃണമൂലിനെതിരെ രംഗത്തെത്തി.

യഥാര്‍ത്ഥ ചിത്രത്തില്‍ രാജ്‌നാഥ് സിംഗ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കാണ് വായില്‍ മധുരം വച്ചു കൊടുക്കുന്നതെന്നും മോദിയുടെ മുഖമാണ് കാരാട്ടിന്റെതായി മാറ്റിയിരിക്കുന്നതെന്നും സിദ്ധാര്‍ത്ഥ് നാഥ് സിംഗ് പറഞ്ഞു.

അതേസമയം തനിക്ക് രാജ്‌നാഥ് സിംഗിനെ കാണേണ്ട സന്ദര്‍ഭം ഇതുവരെ ഉണ്ടായിട്ടില്ലെന്നും. ചിത്രം വ്യാജമാണെന്നും പ്രകാശ് കാരാട്ടും അറിയിച്ചിട്ടുണ്ട്.

രണ്ടു വീഡിയോകളും ആറു ചിത്രങ്ങളും പത്രസമ്മേളനത്തില്‍ കാണിച്ചിരുന്നുവെന്നും. അതില്‍ ഒരു ചിത്രം വ്യാജമാണെന്ന മനസിലാക്കിയതിനാല്‍ തങ്ങളുടെ നിരീക്ഷണ സംഘം അത് നീക്കം ചെയ്തിരുന്നുവെന്നും കാരാട്ടിന്റെ പ്രസ്താവന വരുന്നതിനു മുമ്പ് തന്നെ തൃണമൂല്‍ പ്രസ്താവന ഇറക്കിയിരുന്നു. എന്നാല്‍ സി.പി.എം നേതാവ് മുഹമ്മദ് സലീം ഒബ്രീന്‍ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടു.

Top